നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സൗഹൃദ ക്ലബ്ബ്‌ കോഡിനേറ്റർമാർക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു . Adolescent Health care counseling എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. പി. അശോകൻ നിർവ്വഹിച്ചു .

 

കുട്ടികളെ സ്വയംപര്യാപ്തരാക്കൻ ശീലിപ്പിക്കുന്നതിനെ കുറിച്ചും കുട്ടികളുടെ മാനസിക, ശാരീരിക പ്രതിസന്ധികളെപറ്റിയും ഡോ. പി. അശോകൻ ഉദ്ഘാടനം പ്രസംഗത്തിൽ സംസാരിച്ചു. നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ (ഡോ.) എം.കെ.സി നായർ ശില്പശാലയ്ക്ക് നേതൃത്വം നൽകി . കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെല്ലിന്റെ ജില്ലാ കോർഡിനേറ്റർ ശ്രീ ഷിഹാബ് , ജോയിൻ്റ് കോഡിനേറ്റർ ശ്രീമതി ശുഭ എസ് നായർ തുടങ്ങിയവർ ശില്പശാലയിൽ ആശംസകൾ അറിയിച്ചു. നിംസ് മെഡിസിറ്റി ഗൈനക്കോളജിസ്റ്റ് ഡോ. അഞ്ജു കെ. നായർ , സീനിയർ ഡവലപ്പ്മെൻ്റൽ തെറാപ്പിസ്റ്റ് ശ്രീമതി സ്വപ്ന , ഡെവലപ്പ്മെൻ്റൽ തെറാപ്പിസ്റ്റ് & റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. മിനി , ഡവലപ്മെൻ്റൽ നഴ്സ് കൗൺസിലർ ശ്രീമതി അശ്വതി, അഞ്ജന , ഡയറ്റീഷ്യൻ ശ്രീമതി അരുണിമ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു . ഡവലപ്മെൻ്റൽ നഴ്സ് കൗൺസിലർ ശ്രീമതി അശ്വതി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു